News

വൃദ്ധ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

താമരശ്ശേരി: ചുങ്കം മൂന്നാം തോട് താമസിക്കുന്ന മാളു (75)നെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ്റെ ഭാര്യ ഇന്നലെ വൈകുന്നേരം 4.30 ഓടെ വീട്ടിൽ എത്തിയപ്പോഴാണ് മാളു വീട്ടിൽ ഇല്ലായെന്ന വിവരം അറിയുന്നത്, ഇതേ തുടർന്ന് ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

തുടർന്ന് രാത്രി 9 മണിയോടെയാണ് കിണറിന് സമീപം മാളു ഉപയോഗിക്കുന്ന ഊന്നുവടി ശ്രദ്ധയിൽ പെട്ടത്.പിന്നീട് നടത്തിയ പരിശോധനയിലാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. ഏതു സമയത്താണ് കിണറിൽ വീണതെന്ന് വ്യക്തമല്ല.ആൾമറയില്ലാത്ത കിണറാണ്.

മുക്കത്ത് നിന്നും ഫയർഫോഴ്സ് സംഘം എത്തി ഇന്നലെ രാത്രി 10 മണിയോടെ മൃതദേഹം കരക്കെത്തിച്ചു.കിണറിൽ വീണതാണോ, ചാടിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ഭർത്താവ്: പരേതനായ ചെറിയക്കൻ.മകൻ; ബാലൻ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com