News

വയനാട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു: മൂന്ന് മരണം

മുട്ടില്‍: വയനാട്ടിൽ വാഹനാപകടത്തില്‍ മൂന്നുപേർ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് വയനാട് മുട്ടിൽ വാരിയാട് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. 

വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു , മിഥുൻ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ച് പേരുണ്ടായിരുന്നു.വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ചികിത്സയില്‍. പാലക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥികളാണ് ഇവര്‍..

പാലക്കാട് നിന്ന് വിനോദയാത്രക്കായി എത്തിയ സംഘം സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെയാണ് അപകടമെന്നാണ് വിവരം. പരിക്കേറ്റ രണ്ട് പേരെ കല്‍പ്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റി.

UPDATING……..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com