News

പതങ്കയത്ത് അപകടത്തിൽപ്പെട്ട യുവാവിനായി തിരച്ചിൽ പുനരാരംഭിച്ചു

കോടഞ്ചേരി: പതങ്കയത്ത് വെള്ളത്തിൽ അകപ്പെട്ട ഹുസ്നി മുബാറക്കിന് വേണ്ടിയുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥയിലും വിവിധ സന്നദ്ധസേനകളുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയെങ്കിലും ഒഴുക്കിപ്പിട്ട ആളെ കണ്ടെത്താനായില്ല.

ആറാം ദിവസമായ ഇന്ന് രാവിലെ പുനരാരംഭിച്ചു.കനത്തമഴയും മലവെള്ളപ്പാച്ചിലും തിരച്ചിലിന് തടസ്സം ഉണ്ടാക്കുന്നുവെങ്കിലും പുഴക്ക് കുറുകെ വടംകെട്ടി അണ്ടർ വാട്ടർ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ നടത്തിയും പുഴയുടെ തീരങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയും ഇന്നലെ തിരച്ചിൽ നടത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരുന്ത്കടവ് പാലത്തിന് താഴേക്ക് കാളിയാമ്പുഴ പ്രദേശങ്ങളിലും തിരുവമ്പാടി തോട്ടത്തിൻ കടവ് പാലത്തിന് സമീപം വരെയും ബോട്ട് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.

തിരുവമ്പാടി തോട്ടത്തിൽ കടവ് പാലത്തിന് സമീപം വൈറ്റ് ഗാർഡ് സന്നദ്ധസേനാംഗങ്ങൾ തെരച്ചിൽ നടത്തുന്നു

ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ് , സിവിൽ ഡിഫൻസ്, കർമ്മ ഓമശ്ശേരി, രാഹുൽ ബ്രിഗേഡ്, എന്റെ മുക്കം, സ്വാന്തനം ഓമശ്ശേരി, വൈറ്റ് ഗാർഡ്, ടാസ്ക് ഫോഴ്സ്, അമീൻ റെസ്ക്യൂ കൂരാച്ചുണ്ട് അടക്കമുള്ള മറ്റു സന്നദ്ധ സംഘടനകൾ ഓരോ കൂട്ടങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com