LOCAL NEWSTHIRUVAMBADY

പുതിയ അധ്യയനവർഷം: സജീവമായി സ്കൂൾ വിപണി

ചിത്രം:തിരുവമ്പാടി വാലി ഹൈപ്പർമാർക്കറ്റിലെ സ്കൂൾ ബസാർ

കോഴിക്കോട്: പുതിയ അധ്യയനവർഷം അടുത്തതോടെ സ്കൂൾ വിപണി സജീവമായി. പുത്തൻകുടയും ബാഗുമെല്ലാമായി സ്കൂളിലേക്ക് പോകാനുള്ള മുന്നൊരുക്കമാണ് വിപണിയെ സജീവമാക്കിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ട ഒരുക്കങ്ങളിൽ രക്ഷിതാക്കളും പിന്നോട്ടില്ല.കുട്ടികളുമായെത്തി അവർക്കിഷ്ടമുള്ള പഠനോപകരങ്ങൾ വാങ്ങിനൽകുന്നതിന് രക്ഷിതാക്കളും വലിയ പരിഗണന നൽകുന്നതിനാൽ നഗരത്തിലെയും നാട്ടിൻപുറങ്ങളിലേയും സ്കൂൾ വിപണികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളേക്കാൾ വിപണി സജീവമായതിനാൽ വ്യാപാരികൾ വലിയ പ്രതീക്ഷയിലാണെങ്കിലും വിലക്കയറ്റത്തിൽ രക്ഷിതാക്കൾ ആശങ്കയിലാണ്.

ബാഗ്, കുട, ചെരിപ്പുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവക്ക് മുൻ വർഷത്തേക്കാർ 20 ശതമാനം വരെയാണ് വില കൂടിയത്.

ബാഗ്, കുട, നോട്ട്ബുക്ക്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്‌ തുടങ്ങി കാലാനുസൃതമായ മാറ്റങ്ങളോടെയുള്ള പഠനോപകരണങ്ങളുടെ കമനീയ ശേഖരമാണ് സ്കൂൾ വിപണികളിൽ ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com