News

കൂമ്പാറ ഫാത്തിമാബി എച് എസ് എസ് സ്കൂൾ വിക്കി ആദരം ഏറ്റുവാങ്ങി.

കൂമ്പാറ : ജില്ലയിൽ നിന്ന് സ്കൂൾ വിക്കിയിൽ ഒന്നാം സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ വിക്കി ആദരവ് ഏറ്റുവാങ്ങി.സംസ്ഥാന- ജില്ലാതലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളെ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ആദരിക്കൽ ചടങ്ങിലാണ് പുരസ്ക്കാരം സ്വീകരിച്ചത്.

പ്രൊവിഡൻസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഡി ഡി ഇ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എം വിമല ഉപഹാര സമർപ്പണം നടത്തി.

ചടങ്ങിൽ താമരശ്ശേരി ഡി ഇ ഒ മനോഹരൻ കെ. ജി കുന്നമംഗലം എ ഇ ഒ കെ ജെ പോൾ തുടങ്ങി നിരവധി വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സംബന്ധിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ സി സി ഹസ്സൻ സ്വാഗതവും താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ നിയാസ് ചോല നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com