News

വാഹനം തട്ടി പരിക്കേറ്റ പട്ടിക്കുട്ടിക്ക് പരിചരണം നൽകി ജനമൈത്രി പോലീസ്

തിരുവമ്പാടി:വാഹനം തട്ടി പരിക്കേറ്റ പട്ടിക്കുട്ടിക്ക് പരിചരണം നൽകി തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ്.

കഴിഞ്ഞദിവസം അജ്ഞാത വാഹനം ഇടിച്ചു കാലിനും മുഖത്തിനും പരിക്കേറ്റ പട്ടിക്കുട്ടിക്കാണ് തിരുവമ്പാടി മൃഗാശുപത്രി ഡോക്ടറും തിരുവമ്പാടി സ്റ്റേഷനിലെ ജനമൈത്രി പോലീസും ചികിത്സ നൽകിയത്.

സ്റ്റേഷനിലെ ജനമൈത്രി പോലീസുകാരായ സിപിഒ അനീഷ് , സിന്ദു സിപിഒ ദിനേശ്,ശ്രീകാന്ത് എന്നിവരും തിരുവമ്പാടി മൃഗാശുപത്രിയിലെ ഡോക്ടർ ലിറ്റിയുമാണ് ചികിത്സക്ക് മുൻകൈയെടുത്തത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com