
മുക്കം: സാങ്കേതികയുടെ വളർച്ചയിൽ പുതുതലമുറയിൽ നിന്നും അകന്നു പോകുന്ന വായന ശീലത്തെ തിരികെ പിടിക്കാൻ വായന വാരാചരണത്തിന് കഴിയണമെന്ന് കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. മാമ്പറ്റ പ്രതീക്ഷ സ്കൂളിൽ നടന്ന ചടങ്ങിൽ മഴത്തുള്ളി പബ്ളിക്കേഷൻ പുറത്തിറക്കുന്ന “വെളിച്ചത്തിന്റെ വേരുകൾ” എന്ന പുസ്തകം സാമൂഹ്യ പ്രവർത്തക കാഞ്ചനമാലയിൽ നിന്നും അദ്ദേഹം സ്വീകരിച്ചു. എഴുത്തുകാരൻ ബിജോയ് രാജിനേയും പ്രസാധകൻ സാജിദ് മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. ഡോ.എൻ യഹിയാ ഖാൻ , കൊറ്റങ്ങൽ സുരേഷ് ബാബു, കെ.ഷീബ, ടി.പ്രഭാകരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് സംഗീതവിരുന്നും കുട്ടികളുടെ കലാവിരുന്നും നടന്നു



