
വേനപ്പാറ :ഹോളി ഫാമിലി ഹൈസ്കൂളിൽ വായനാമാസാചരണത്തോടനുബന്ധിച്ച് നവീകരിച്ച വായന മുറി വായനക്കൂട്ടം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് വായന മുറിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്അബ്ദുൾ നാസർ വി അധ്യക്ഷത വഹിച്ചു .കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാധാരണ വായനക്ക് ഉപകരിക്കുന്ന മലയാളം / ഇംഗ്ലീഷ് / ഹിന്ദി വിഷയങ്ങളിലായി നിരവധി പുസ്തകങ്ങളും വാരികകളും പത്രങ്ങളും വായന മുറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സഹായത്തോടുകൂടിയാണ് വായനാമുറി നവീകരിച്ചത്.
യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രജിത രമേശ്, ഡോ. മുസ്തഫ കെ.ടി, ഡോ. വിജിത ,പിടിഎ പ്രസിഡണ്ട് സിബി, എം പിടിഎ പ്രസിഡണ്ട് ലിസ്സി , ജോണി കുര്യൻ, ടെസ്സിതോമസ്, മേരി ഷൈല ,ഷെറി ജോസ് ദേവിക ടിപി ,ദൃശ്യ ഷൈജൽ ,ഷാദിൽ ഇ കെ തുടങ്ങിയവർ പ്രസംഗിച്ചു.



