LOCAL NEWS

കൂടത്തായി: നെറ്റ് ഫ്ലിക്സ് ഡോക്യുമെന്ററി ട്രെയിലർ പുറത്തിറങ്ങി

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ് ഫ്ളിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. ‘കറി ആൻഡ്‌ സയനൈഡ് ദ ജോളി ജോസഫ് കേസ്’ എന്നാണ് പേര്. ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ഡോക്യുമെന്ററി ഡിസംബർ 22-ന് റിലീസ് ചെയ്യും. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററി. ക്രിസ്റ്റൊ ടോമിയാണ് സംവിധായകൻ.ആറുകൊലപാതകങ്ങൾ ആസൂത്രണംചെയ്തു നടപ്പാക്കിയത് ജോളിയാണെന്നാണ് പ്രോസിക്യൂഷൻ കേസ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഡോക്യുമെന്ററിയുണ്ടാവുക.പോലീസ്, അഭിഭാഷകർ, ജോളിയുടെ മകൻ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ഡോക്യുമെന്ററിയുടെ ഭാഗമാകും. 2019-ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ കഥ പുറംലോകമറിയുന്നത്. 2002മുതൽ 2016വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com