
കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. പതിനാറു ദിവസമായുള്ള തിരച്ചിലിന് ഇന്നലത്തോടെ ഏതാണ്ട് അനുകൂല സാഹചര്യമാണുള്ളത്. മഴ കുറഞ്ഞതോടെ, പുഴയിലെ ഒഴുക്കിന് വേഗത കുറഞ്ഞിട്ടുണ്ട്.
കാലാവസ്ഥ ഇതേ നിലയിൽ തുടർന്നാൽ അത് തിരച്ചിലിന് ഏറെ ഗുണം ചെയ്തേക്കും.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വെള്ളത്തിലിറങ്ങിയുള്ള തിരച്ചിലിന് ഏറെ പ്രതിസന്ധിയുണ്ടായിരുന്ന സാഹചര്യം മാറിയത് സന്നദ്ധ സേനാ പ്രവർത്തകരുൾപ്പെടെയുള്ള തിരച്ചിലിൽ പങ്കാളികാവുന്നവർക്ക് പ്രതീക്ഷക്ക് വക നൽകുന്നു.
ഹുസ്നിയെ കാണാതെ ദിവസങ്ങൾ പിന്നിട്ട കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സങ്കടപ്പെയ്ത്തിനും പ്രാർത്ഥനക്കും ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഇന്നത്തെ തിരച്ചിൽ.



