News

പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ; അഖണ്ഡ ജപമാല സമർപ്പണത്തിന് ഇന്ന് തുടക്കം

തിരുവമ്പാടി: പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡ ജപമാല സമർപ്പണത്തിനും ഇന്ന് തുടക്കമാകും.

101 ദിനരാത്രങ്ങൾ നീളുന്ന അഖണ്ഡ ജപമാല സമർപ്പണം താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും.

10:30-ന് ആവേ മരിയ ഹാൾ വെഞ്ചരിപ്പും തിരുശേഷിപ്പ് പ്രതിഷ്ഠയും നടക്കും. തുടർന്ന് ദിവ്യബലി. 12:30 – ന് ദിവ്യകാരുണ്യ ആരാധനയും ജപമാല സമർപ്പണവും 01:00 -ന് നേർച്ച ഭക്ഷണം.

ലോക സമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് ഈ വർഷത്തെ അഖണ്ഡ ജപമാല ലക്ഷ്യമിടുന്നത്.

ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 06:00 നും ഉച്ചയ്ക്ക് 12:00 നും രാത്രി 07:00 നും വിശുദ്ധ കുർബാന നടക്കും.

12:00 – നുള്ള ദിവ്യബലിയോടനുബന്ധിച്ച് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com