LOCAL NEWS

റമസാൻ മുന്നൊരുക്ക പ്രഭാഷണവും
മഹ്ളറത്തുൽ ബദ്രിയ്യയും

ഓമശ്ശേരി: വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റമസാൻ മുന്നൊരുക്കവും മഹ്ളറത്തുൽ ബദ്രിയ്യയും നടത്തി.സ്വദർ മുഅല്ലിം യൂനുസ് സഖാഫി പയ്യനാട് അധ്യക്ഷത വഹിച്ചു. ഹാഫിള് കുഞ്ഞിമുഹമ്മദ് മുസ്ലിയാർ മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ഹാഫിള് മുബാറക് സഖാഫി കൊല്ലം പ്രാർത്ഥന നിർവഹിച്ചു.സമസ്ത കൊടുവള്ളി മേഖല ജനറൽ സെക്രട്ടറി എ കെ മുഹമ്മദ്‌ സഖാഫി അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.നൗഫൽ സഖാഫി കളരാന്തിരി, ബദ്റുൽ മുനീർ സഖാഫി വെളിമണ്ണ,സൊസൈറ്റി പ്രസിഡന്റ് ടി എ അബൂബക്കർ കുട്ടി ഹാജി, ജനറൽ സെക്രട്ടറി ഇ കെ മുഹമ്മദ്‌,ആശാരിക്കൽ അഹ്മദ് ഹാജി സംബന്ധിച്ചു.

ഫോട്ടോ:
വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റി സംഘടിപ്പിച്ച റമസാൻ മുന്നൊരുക്കം പരിപാടിയിൽ സമസ്ത കൊടുവള്ളി മേഖല ജനറൽ സെക്രട്ടറി എ കെ മുഹമ്മദ്‌ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com