LOCAL NEWSNews

കോഴിക്കോട് നഗരത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ഗതാഗത നിയന്ത്രണം

കോഴിക്കോട് എൽ.ഡി.എഫ് നേതൃത്വത്തിൽ മുതലക്കുളം മൈതാനത്ത് നടത്തുന്ന പ്രതി ഷേധറാലിയുടെ ഭാഗമായി ഇന്ന് കോഴിക്കോട് നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വടകര കൊയിലാണ്ടി ഭാഗ ത്തുനിന്നുമെത്തുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ, ചുങ്കം, എരഞ്ഞിപ്പാലം, സരോവരം ജങ്ഷൻ വഴി അശോകപുരമെത്തി ആളുകളെ ഇറക്കി, നോർത്ത്ബീച്ച് പാർക്കിങ് ഗ്രൗണ്ട്, വെള്ളയിൽ ബീച്ച് പാർക്കിങ് എന്നിവിടങ്ങളിൽ പാർക്കുചെയ്യണം.

പേരാമ്പ്ര, നടുവണ്ണൂർ, ഉള്ളിയേരി ഭാഗത്തുനിന്ന് അത്തോളിയിലെത്തുന്ന വാഹനങ്ങൾ പൂളാ ടിക്കുന്ന് ബൈപ്പാസിൽനിന്ന് ഇട തോട്ടുതിരിഞ്ഞ് വേങ്ങേരി, മലാപ്പറമ്പ്, എരഞ്ഞിപ്പാലം, സരോവരം ജങ്ഷനിൽനിന്ന് വലത്തോട്ടു തിരിഞ്ഞ് അശോകപുരമെത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്, വെള്ളയിൽ ബീച്ച് പാർക്കിങ് എന്നിവിട ങ്ങളിൽ പാർക്കുചെയ്യണം. ബാലുശ്ശേരി, കക്കോടി ഭാഗത്തുനിന്നു മെത്തുന്ന വാഹനങ്ങൾ വേങ്ങേരി മലാപ്പറമ്പ്, എരഞ്ഞിപ്പാലം, സരോവരം ജങ്ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് അശോക പുരമെത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്, വെള്ളയിൽ ബീച്ച് പാർക്കിങ് എന്നിവിടങ്ങളിൽ പാർക്കു ചെയ്യണം.

മലാപ്പറമ്പ് ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങൾ മലാപ്പറമ്പ്-എരഞ്ഞിപ്പാലം- സരോവരം ജങ്ഷനിൽനിന്ന് വലത്തോട്ടുതി രിഞ്ഞ് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് വെസ്റ്റ് ഗാന്ധിറോഡ് ബ്രിഡ്ജ് വഴി തിരിഞ്ഞ് നോർത്ത് ബീച്ച് പാർ ക്കിങ് ഗ്രൗണ്ട്, വെള്ളയിൽ പാർ ക്കിങ് എന്നിവിടങ്ങളിൽ പാർക്കു ചെയ്യണം. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങൾ തൊണ്ടയാട് അരയിടത്തു പാലം ഓവർ ബ്രിഡ്ജിന്റെ അടിയിലൂടെ വലത്തോട്ടുതിരിഞ്ഞ് സരോവരം ജങ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് ക്രിസ്ത്യൻ കോളേജ് ഇടത്തോട്ടുതിരിഞ്ഞ് ഈസ്റ്റ്-വെസ്റ്റ് ഗാന്ധിറോഡ് ബ്രിജ് വഴി തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ് ഗ്രൗണ്ട്, വെള്ളയിൽ പാർക്കിങ് എന്നിവിടങ്ങളിൽ
പാർക്കുചെയ്യണം.

ഫറോക്ക്, ബേപ്പൂർ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങൾ ഫ്രാൻസിസ് റോഡ് ഇടിയങ്ങര വഴി കോതി ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കോതി ബീച്ച് പാർക്കിങ് ഏരിയയിൽ പാർക്കുചെയ്യണം.
പെരുമണ്ണ ഭാഗത്തുനിന്നു മെത്തുന്ന വാഹനങ്ങൾ ഫ്രാൻസിസ് റോഡ് ഇടിയങ്ങര വഴി കോതി ജങ്ഷനിൽനിന്ന് ഇട തോട്ടുതിരിഞ്ഞ് കോതി ബീച്ച് പാർക്കിങ് ഏരിയയിൽ പാർക്കുചെയ്യണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com