
ഓമശ്ശേരി : എസ് എസ് എഫ് സംസ്ഥാന നേതാക്കളുടെ ഗ്രാമ യാത്രയായ കേരള കണക്ടിന് ഓമശ്ശേരി ഡിവിഷനിൽ പ്രൌഢമായ തുടക്കം.
ഡ്രഗ്സ് , സൈബർ ക്രൈം വിഷയവുമായി ബന്ധപ്പെട്ട് എസ്എസ്എഫ് സംസ്ഥാനത്തുടനീളം നടത്തുന്ന രണ്ടാം ഘട്ട വിദ്യാർത്ഥി സമരത്തിൻറെ ഭാഗമായാണ് സംസ്ഥാന നേതാക്കൾ വിദ്യാർത്ഥികളെ കാണുന്നത്.
വിവിധ ദിവസങ്ങളിലായി ഡിവിഷനിലെ 6 സെക്ടർ കേന്ദ്രങ്ങളിൽ സംസ്ഥാന നേതാക്കൾ വിദ്യാർത്ഥികളുമായി സംവദിക്കും. യൂണിറ്റ് തലം മുതലുള്ള പ്രവർത്തകരാണ് കേരള കണക്ടിൽ സംഗമിക്കുന്നത്. പുല്ലൂരാം പാറ, തിരുവമ്പാടി, ഓമശ്ശേരി, കൂടത്തായി സെക്ടറുകളിൽ
സംസ്ഥാന എക്സികുട്ടീവ് അഫ്സൽ പി.ടി, സഹദ് ഖുതുബി, ജില്ലാ നേതാക്കളായ അബ്ബാസ് കാന്തപുരം, അഷ്റഫ് മുക്കം,
ഡിവിഷൻ സെക്രട്ടറിമാർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.



