
കുന്ദമംഗലം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇതുവരെ പൂര്‍ണമായും കൊടുത്തു തീര്‍ക്കാന്‍ സാധിക്കാത്ത സാഹചര്യം കേരളത്തിന്‍റെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും സെറ്റോ ജില്ലാ ചെയര്‍മാനുമായ എം. ഷിബു പറഞ്ഞു.
കേരള എന്‍ജിഒ അസോസിയേഷന്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കമ്മിറ്റി കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ സബ് ട്രഷറിയ്ക്ക് മുന്‍പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം മാര്‍ച്ച് ഏഴു കഴിഞ്ഞിട്ടും വിതരണം പൂര്‍ത്തിയായിട്ടില്ല. ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രാഞ്ച് പ്രസിഡന്‍റ് സജീവന്‍ പൊറ്റക്കാട്ട് അധ്യക്ഷനായിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സിജു കെ. നായര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. ദിനേശന്‍, ജില്ലാ വൈസ് പ്രസിഡന്‍റ് രഞ്ജിത്ത് ചേമ്പാല, ബ്രാഞ്ച് സെക്രട്ടറി പി.കെ. സന്തോഷ് , ബ്രാഞ്ച് ട്രഷറര്‍ കെ.ടി. നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് വി.വി. ശശിധരന്‍ , അനുരാഗ്, ടി. വിവേക് രമേശന്‍, ഉണ്ണികൃഷ്ണന്‍ നിധിന്‍ .കെ രക്‌നാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



