
പള്ളികളിൽ പ്രത്യേക പുലർച്ചെ വരെ പ്രാർത്ഥന സദസ്സുകൾ
തിരുവമ്പാടി:റമദാനിലെ പരിശുദ്ധമായ ഇരുപത്തേഴാം രാവിൻ്റെ നിറവിൽ വിശ്വാസികൾ. പ്രത്യേക പ്രാർഥനകളോടെയാണ് വിശ്വാസികൾ പുണ്യം നിറഞ്ഞ ഇന്നത്തെ രാവിൻ്റെ ഭാഗമാകുന്നത്. വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട, ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ രാവായി ഈ ദിവസത്തെ വിശ്വാസികൾ കണക്കാക്കുന്നു. പാപമോചനവും നരകമോചനവും തേടി ഈ രാവിൽ ഉറങ്ങാതെയാണ് വിശ്വാസികൾ പ്രാർഥനാനിരതയാരിയിരിക്കുന്നത്. തറാവീഹിന് ശേഷം ബന്ധുമിത്രാദികളുടെ ഖബറിടങ്ങളിൽ സന്ദർശനവും വിവിധ മസ്ജിദുകളിൽ പുലർച്ച വരെ പ്രാർത്ഥന സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവമ്പാടിയിൽ തറാവീഹിന് ശേഷം തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർ സന്ദർശനവും പ്രാർത്ഥനയും നടക്കും. ശേഷം തിരുവമ്പാടി മർകസുദ്ദഅ്വയിൽ നടക്കുന്ന പതിനൊന്നാം ബദ്ർ നേർച്ചയും പ്രാർത്ഥനാ സമ്മേളനവും സംഘടിപ്പിക്കുന്നു.സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ സയ്യിദ് മുനവ്വർ സാഹിർ സഖാഫി എന്നിവർ നേതൃത്വം നൽകും.പ്രവാസി മലയാളികളടക്കമുള്ളവർ ഗൾഫിലെ വിവിധ വിവിധ മസ്ജിദുകളിൽ പ്രാർത്ഥനയിൽ മുഴുകും. മക്കയിലും മദീനയിലും തീർഥാടക ലക്ഷങ്ങൾ പ്രാർഥനാനിരതരായി പുണ്യം തേടുന്നുണ്ട്.


