LOCAL NEWS

താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്ക്- വീഡിയോ

താമരശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കുടുക്കിൽഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്കേറ്റു.അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച നിസാൻ കാറും, നരിക്കുനി സ്വദേശിയുടെ സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ അമിത വേഗതയിൽ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന നിസാൻ കാറിൽ ഇടിക്കുകയായിരുന്നു.ഇരുകാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു.

നിസാൻ കാറിലെ യാത്രക്കാരായ ആറ് അത്തോളി സ്വദേശികൾക്കും, സ്വിഫ്റ്റ് കാറിലെ യാത്രക്കാരനായ നരിക്കുനി സ്വദേശിക്കുമാണ് പരുക്കേറ്റത്.അത്തോളി കൂട്ടിൽ ഷമീം (41), ജസീറ (35), ആയിഷ (75), സിയാൻ (13), ഷിഫ്ര (11 മാസം) എന്നിവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബ (7) മെഡിക്കൽ കോളേജിലേക്കും, നരിക്കുനി സ്വദേശി സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാണ് മാറ്റിയത്.രാത്രി 10.30 ഓടെയായിരുന്നു അപകടം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com