LOCAL NEWS
പത്താംക്ലാസ് കടമ്പ കടന്ന് മുഹമ്മദ് ആസിം

ഓമശ്ശേരി : ശാരീരികപരിമിതികളെ അതിജീവിച്ച് ആസിം വെളിമണ്ണ 83.6 ശതമാനം മാർക്കോടെ പത്താംക്ലാസ് കടമ്പ കടന്നു. എം.ജെ.എച്ച്.എസ്.എസ്. എളേറ്റിലായിരുന്നു ആസിം പത്താംക്ലാസ് പഠനം പൂർത്തിയാക്കിയത്. കണക്ക് ഉൾപ്പെടെ അഞ്ചു വിഷയങ്ങളിൽ ആസിം എ പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്. ഏഴാംക്ലാസ് പഠനം കഴിഞ്ഞ് നാലുവർഷം ആസിമിന് സ്കൂളിൽ പോകാൻ സാധിച്ചിരുന്നില്ല. പിന്നീട് നേരിട്ട് പത്താംക്ലാസിൽ ചേരുകയായിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആസിമിനെ അഭിനന്ദിച്ചു. പാരീസിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ഒളിമ്പിക്സിൽ നീന്തൽ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആസിം.



