News

സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ പുല്ലൂരാംപാറ വിശുദ്ധ അൽഫോൻസാ വാരാചരണ സമാപനം

പുല്ലൂരാംപാറ;സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങളും സമാപിച്ചു . മുൻ അദ്ധ്യാപികയും പുല്ലൂരാംപാറ ആരാധന മഠത്തിലെ മദർ സുപ്പീരിയറുമായ സിസ്റ്റർ ഫിലോ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. പി.ടി.എ പ്രസിഡണ്ട് സിജോ മാളോലയായിരുന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു .അൽഫോൻസാ സൂക്ത അവതരണം,പ്രസംഗം, അൽഫോൻസാ ഗാനം എന്നീ പരിപാടികൾ മികവുറ്റതായിരുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ വേഷമണിഞ്ഞെത്തിയ വിദ്യാർഥി പ്രതിനിധി എല്ലാവരിലും കൗതുകമുണർത്തി. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ട് പരിപാടി അവസാനിപ്പിച്ചു. അധ്യാപകരായ സിസ്റ്റർ സിൽവി, സിൻസി സെബാസ്റ്റ്യൻ, ട്രീസ അബ്രഹാം,നീനു മരിയ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com