NewsTHIRUVAMBADY

നാടക പരിശീലനക്കളരി സംഘടിപ്പിക്കുന്നു

തിരുവമ്പാടി : ജനചേതന കലാസാംസ്കാരിക പഠനകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ
ഒക്ടോബർ 7 , 8, 9 തിയ്യതികളിൽ ജില്ലാതല നാടക പരിശീലനക്കളരി സംഘടിപ്പിക്കുന്നു.
അഭിനയം, സംവിധാനം , രചന എന്നി വിഷയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് കളരി വിഭാവനം ചെയ്തിട്ടുള്ളത്. പ്രശസ്തരായ നാടക അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യും.
സിനിമ – നാടക മേഖലകളിലെ പ്രസിദ്ധരായ അഭിനേതാക്കളുമായി മുഖാമുഖവും ഡെമോൺസ്‌ട്രേഷനുകളും കളരിയുടെ ഭാഗമായുണ്ടാകും.
ഓരോ ദിവസവും രണ്ടു നാടകങ്ങളുടെ അവതരണം വീക്ഷിക്കുവാനും അംഗങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്.

തിരുവമ്പാടിയിലെ സൗകര്യപ്രദമായ സ്ഥലത്തു വെച്ചായിരിക്കും നാടകക്കളരി നടത്തപ്പെടുന്നത്.
15 വയസു മുതൽ 60 വയസു വരെയുളളവർക്ക് സ്ത്രീ പുരുഷ ഭേദമെന്യേ അപേക്ഷിക്കാം.
പേരും വിലാസവും ഫോൺ നമ്പറും ഉൾപ്പെടുന്ന അപേക്ഷയിൽ നാടകപ്രവർത്തനത്തിലെ മുൻ അനുഭവങ്ങൾ ചുരുക്കത്തിൽ രേഖപ്പെടുത്തണം.
30 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

ബന്ധപ്പെടേണ്ട വിലാസം – ഡയറക്ടർ,
ജനചേതന
ആറ്റുപുറം ബിൽഡിംഗ്, കൂടരഞ്ഞി റോഡ്,
തിരുവമ്പാടി – 673603

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com