
താഴെതിരുവമ്പാടി: ശ്രീ കൽപ്പുഴായി ശിവക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള കർക്കിടക വാവ് ബലിതർപ്പണം ഈവർഷം വളരെ ഗംഭീരമായി ഇന്നലെ നടന്നു.
രാവിലെ 5 മണിക്ക് ശ്രീജിത്ത് ശാന്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബലിതർപ്പണം പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ ബലിതർപ്പണം നടത്തിയെന്നും കൂടുതൽ സൗകര്യങ്ങൾ ഭക്തജനങ്ങൾക്ക് ഒരുക്കാൻ കഴിഞ്ഞു എന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു



