KERALA NEWSNews

‘നാളെയും അവധിയാണ്, ഇന്നലെ പറഞ്ഞതൊന്നും മറക്കരുത്’; സ്നേഹോപദേശങ്ങളുമായി ഇന്നും ‘കളക്ടര്‍മാമന്‍’

ആലപ്പുഴ: അപ്രതീക്ഷിതമായി ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തെത്തിയ കൃഷ്ണ തേജ വ്യത്യസ്തമായ സമീപനരീതിയിലൂടെ ജനങ്ങളെ കൈയ്യിലെടുക്കുകയാണ്. മഴക്കാല ദുരിതങ്ങള്‍ക്കിടെ കുട്ടികളോടുള്ള കരുതല്‍ വ്യക്തമാക്കുന്ന കളക്ടറുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വൈറലായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അദ്ദേഹം ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലായതിനു പിന്നാലെയാണ് ഇന്നും അദ്ദേഹം സമാനരീതിയിലുള്ള അവധിപ്രഖ്യാപനം നടത്തിയത്.

കളക്ടര്‍മാമനായി മാറി അവധി പ്രഖ്യാപനം മാത്രമല്ല രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോവുമ്പോള്‍ കുട്ടികള്‍ ചേയ്യേണ്ട കാര്യങ്ങളും തന്‍റെ കുറിപ്പിലൂടെ സ്‌നേഹപൂര്‍വം ഉപദേശിക്കുകയാണ് കളക്ടര്‍ കൃഷ്ണ തേജ. അവർക്ക് ഉമ്മ കൊടുക്കണമെന്നും സൂക്ഷിച്ച് വണ്ടിയോടിച്ച് വരണമെന്ന് അവരോട് പറയണമെന്നും കളക്ടറുടെ അവധി പ്രഖ്യാപന പോസ്റ്റില്‍ പറയുന്നു.

മഴക്കാലമായത് കൊണ്ട് അച്ഛനമ്മമാര്‍ ജോലിക്ക് പോവുമ്പോള്‍ ബാഗില്‍ കുട, മഴക്കോട്ട്, എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. പോകുന്നത് മുന്‍പ് അവര്‍ക്ക് ഉമ്മ കൊടുക്കണം. ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നുണ്ടെന്നും സൂക്ഷിച്ച് വണ്ടിയോടിച്ച് വൈകിട്ട് നേരത്തെ വീട്ടില്‍ വരണമെന്ന് സ്‌നേഹത്തോടെ പറയണമെന്നും ഉപദേശിക്കുന്നു കളക്ടര്‍മാമന്‍. നാളേയും അവധിയാണെന്നും എന്നുവെച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ മറക്കല്ലേയെന്നും കൃഷ്ണ തേജ പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com