
ഓമശ്ശേരി:കോവിഡ് കാലം കുട്ടികളിൽ സൃഷ്ടിച്ച മൊബൈൽ ഫോണിന്റെ അതിപ്രസരത്തിൽ നിന്നും കുട്ടികളെ ഗണിത വരകളുടെ വിസ്മയ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.
ഏകദിന പരിശീലന പരിപാടിക്ക് സഹദേവൻ മാസ്റ്റർ നേതൃത്വം നല്കി. ബിന്ദു സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇ.ജെ തങ്കച്ചൻ , ജോണി കുര്യൻ, സിമി ഗർവാസിസ് എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധികളായ സഹൽന, ആദിത്യ, ഡെൽന തുടങ്ങിയവർ അവരുടെ അനുഭവം പങ്കു വച്ചു.



