LOCAL NEWSNews

കർമ്മം കൊണ്ട്‌ അടയാളപ്പെടുത്തിയ കർമ്മ ഓമശ്ശേരിക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ സ്നേഹാദരം.

ഓമശ്ശേരി:സന്നദ്ധ സേവന രംഗത്ത്‌ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച്‌ കൊണ്ടിരിക്കുന്ന ഓമശ്ശേരിയിലെ യുവാക്കളുടെ കൂട്ടായ്മയായ കർമ്മ ഓമശ്ശേരിക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ സ്നേഹാദരം.കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പഞ്ചായത്ത്‌ ഭരണസമിതിയുടെ സ്നേഹോപഹാരം കർമ്മ ഭാരവാഹികൾക്ക്‌ കൈമാറി.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,ഡി.ഉഷാദേവി ടീച്ചർ,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.എം.മധു സൂദനൻ എന്നിവർ പ്രസംഗിച്ചു.

കർമ്മ ഓമശ്ശേരിയുടെ പ്രതിനിധികളായ സി.സി.ശറഫുദ്ദീൻ,സക്കീർ പുറായിൽ,കെ.പി.ബഷീർ,എ.കെ.അഷ്‌റഫ്‌,കെ.കെ.നൗഷാദ്‌,ഇ.കെ.ഇബ്രാഹീം അമ്പലക്കണ്ടി,മുഹമ്മദലി സുറുമ,പി.എസ്‌.അബീഷ്‌,ശിഹാബ്‌ അമ്പലത്തിങ്ങൽ,ആകാശ്‌ ആശാരിക്കൽ,ബഷീർ സൂപ്പർ,റഷീദ്‌ മുണ്ടുപാറ,ഒ.കെ.യൂസുഫ്‌,മുസ്ഫർ കരുവൻ പൊയിൽ എന്നിവർ സംസാരിച്ചു.

നാലു വർഷം മുമ്പ്‌ ഓമശ്ശേരി കേന്ദ്രമായി പ്രവർത്തനമാരംഭിച്ച കർമ്മക്ക്‌ നിലവിൽ 77 ആക്റ്റീവ്‌ അംഗങ്ങളാണുള്ളത്‌.ജാതി-മത-കക്ഷി-രാഷ്ട്രീയത്തിനതീതമായ ഓമശ്ശേരിയിലെ സേവന സന്നദ്ധരായ യുവാക്കളുടെ ഈ കൂട്ടായ്മ ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയിട്ടുണ്ട്‌.പ്രകൃതി ദുരന്തങ്ങളും അപകടങ്ങളുമുണ്ടാവുമ്പോൾ കർമ്മയുടെ വോളണ്ടിയർ മാർ അവിടെ കർമ്മനിരതമാവും.ഓമശ്ശേരിയിൽ മാത്രമൊതുങ്ങുന്നതല്ല കർമ്മയുടെ സേവനം.മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഹമ്പയിലും എരണാകുളത്തെ ചെങ്ങന്നൂരിലും കോഴിക്കോട്‌ ജില്ലയിലെ കരിഞ്ചോല,കണ്ണപ്പൻ കുണ്ട്‌,കൂടരഞ്ഞി കൽപ്പനിയിലുമൊക്കെ ദുരന്തങ്ങളുണ്ടായപ്പോൾ കർമ്മ ഓമശ്ശേരി സജീവമായി രംഗത്തുണ്ടായിരുന്നു.പോലീസ്‌,അഗ്നി ശമന സേന തുടങ്ങി നിരവധി ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം ദുരന്ത മേഖലകളിൽ നിറസാന്നിദ്ധ്യമാകുന്ന കർമ്മക്ക്‌ വിവിധ തലങ്ങളിൽ നിന്ന് ഇതിനകം അനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.ദുരന്ത നിവാരണ രംഗത്ത്‌ സന്നദ്ധ സംഘടനകൾക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു.കർമ്മക്ക്‌ ഓമശ്ശേരിയിലെ പ്രാദേശിക സർക്കാർ ഒരുക്കിയ സ്നേഹാദരം വലിയ അംഗീകാരമാണെന്നും സേവന രംഗത്ത്‌ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ ഈ അംഗീകാരം ഊർജ്ജം പകരുമെന്നും കർമ്മ ഭാരവാഹികൾ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com