
ഓമശേരി ;സ്കൂൾ JRC , സ്കൗട്ട് and ഗൈഡ്സ് , സോഷ്യൽ സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ HM ഇ.ജെ. തങ്കച്ചൻ ഈ ദിനങ്ങളുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. കുമാരി സഹൽന സിറാജ് സന്ദേശം നല്കി. തുടർന്ന് മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമേന്തി
വേനപാറ അങ്ങാടിയിലേക്ക് റാലി നടത്തി. സുഡോക്കു കൊക്കുകളെ പറത്തി സമാധാന സന്ദേശം നല്കി.
തുടർന്ന് കോഴിക്കോട് സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമന്റ് ഓഫീസർ മേജർ റിനൂപ് N കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് നല്കുകയും ഇന്ത്യൻ സൈന്യത്തെയും സൈനിക മേഖലയിലെ വിവിധ അവസരങ്ങളെ പറ്റി അറിവു പകരുകയും ചെയ്തു . സൈനിക കൂട്ടായ്മ അംഗങ്ങൾ നിതിൻ കെ ടി , ദീപേഷ് കെ എന്നിവർവീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ നിഷ ജോസഫ്, രമ്യ ബേബി, മിനി. ടി.വി , മേരി ഷൈല തുടങ്ങിയവർ പ്രസംഗിച്ചു.



