THIRUVAMBADY

ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ വിജയോത്സവം നടത്തി.

ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ ഉപജില്ലാ മേളയിലെ വിജയികളെ അനുമോദിക്കുന്നതിനായി വിജയോൽസവം സംഘടിപ്പിച്ചു. ഉപജില്ലാ കലാമേള, ശാസ്ത്രോൽസവം, സ്കൂൾതല മേളകൾ എന്നിവയിൽ  മികച്ച വിജയം നേടിയ  കുട്ടികൾക്കാണ് ഉപഹാരങ്ങൾ നൽകിയത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ. റഹ്മാൻ അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ മഞ്ജു ഷിബിൻ ,  പ്രധാനാധ്യാപിക സൈനബ ടി.പി. മുൻ പ്രധാനധ്യാപകൻ ജോസ് വി.റ്റി. അധ്യാപകരായ സിറിൽ ജോർജ് , രേഷ്മ കെ.റ്റി. , പി. റ്റി.എ. സുജ അനൂപ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com