KERALA NEWS

റംസാൻ വ്രതാരംഭം ഇന്നുമുതൽ

കോഴിക്കോട്: ആത്മശുദ്ധിയും പുണ്യ വും തേടി വ്രതാനുഷ്ഠാനങ്ങളുടെയും പ്രാർഥനകളുടെയും ദിനരാത്രങ്ങളിലേ ക്കുകടന്ന് ഇസ്‌ലാംമത വിശ്വാസികൾ. പൊന്നാനി, കാപ്പാട് എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് (ഞായറാഴ്ച) റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ്‌ല്യാർ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലു ല്ലൈലി, സയ്യിദ് അബ്ദുൾ നാസർ ഹയ്യ് ശിഹാബ് തങ്ങൾക്കുവേണ്ടി അബ്ദുൽ ഗഫാർ ദാരിമി, സംയുക്ത മഹല്ല് ജമാ അത്ത് ഖാസി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രതിനിധി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ബേപ്പൂർ ഖാസി പി.ടി. മുഹമ്മദ് അലി മുസ്‌ല്യാർ എന്നിവർ അറിയിച്ചു.
ഞായറാഴ്ച റംസാൻ ഒന്നായിരിക്കൂമെന്ന് കേരള ഹിലാൽ കമ്മിറ്റിക്കുവേണ്ടി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി നേരത്തെ അറിയിച്ചിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com