
പുതുപ്പാടി :ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ആദരവും ഉപഹാരസമർപ്പണവും വിജയത്തിളക്കം 2022 കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ശിവാനന്ദൻ പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽവെച്ച് ഉത്ഘാടനം നിർവഹിച്ചു.
ഉന്നത വിജയം കരസ്ഥ മാക്കിയവർ സമൂഹത്തിലെ ചതി കുഴികൾ മനസ്സിലാക്കി മാതൃക പരമായി തുടർ പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഉഷ വിനോദ്, പി ടി എ പ്രസിഡന്റ് അഷ്‌റഫ് ഒതയോത്ത്,വൈസ് പ്രസിഡന്റ് ഹംസ കെ കെ, ജിസ്മോൻ ചെറിയാൻ,ബിധു വി, പ്രകാശ് വർമ, മനോജ് സകറിയ, ജോർജ് വർഗീസ്, ശ്രീജ പി, ബിജി, മുഹമ്മദ് സമീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മുജീബ് എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. കെ. ഷാഫി നന്ദിയും പറഞ്ഞു.



