
തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു .പി.സ്കൂളിൽ രണ്ടാഴ്ച നീണ്ട് നിന്ന അമൃത മഹോൽസവ പരിപാടികൾ ജനകീയ പങ്കാളിത്ത സ്വാതന്ത്ര്യ ദിനാഘോഷത്തോടെ സമാപിച്ചു. സ്കൂൾ അസി. മാനേജർ റവ.ഫാ. അമൽ പുരയിടത്തിൽ പതാക ഉയർത്തിയ ആഘോഷ പരിപാടിയിൽ വാർഡ് മെമ്പർ ലിസി അബ്രാഹം, പിടി എ പ്രസിഡന്റ് അനീഷ് കുമാർ, എം പി ടി എ പ്രസിഡന്റ് സബിത എന്നിവർ ആശംസകൾ നേർന്നു. ദേശഭക്തിഗാനങ്ങൾ, നൃത്ത ശിൽപം, എയറോബിക്സ് , മാസ്ഡ്രിൽ , കലാപരിപാടികൾ എന്നിവ പതാകാ വന്ദനത്തിനും പ്രതിജ്ഞക്കും ദേശീയഗാനത്തിനും ശേഷം നടന്നു.
JRC കേഡറ്റുകളുടെ സ്കാർഫ് സ്വീകരണ ചടങ്ങും ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വിദ്യാലയത്തിന്റെ സ്വാതന്ത്ര്യ ദിന പരിപാടികളിൽ, വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുപൗരസമൂഹവും ഉൾപ്പെടെ ആയിരത്തി അഞ്ഞൂറോളം പേർ പങ്ക് ചേർന്നു. ആഘോഷ പരിപാടികൾക്ക് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , ദിലീപ് മാത്യൂസ്, അബ്ദുൾ റഷീദ്, തങ്കമ്മ തോമസ്, ആഗി തോമസ്, ഷോളി ജോൺ , ധന്യ ആന്റണി, ഷാഹിന എ.പി , ഗീതു ജേക്കബ്ബ് സ്കൂൾ ലീഡർ ആയിഷ അംന എന്നിവർ നേതൃത്വം നൽകി. ലഡു വിതരണത്തോടെ പരിപാടികൾ സമാപിച്ചു.



