
തിരുവമ്പാടി:രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷം നടത്തി. വിമുക്തഭടൻ സുരേഷ് കാളിയാമ്പുഴ പതാക ഉയർത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് ലഭിച്ച സച്ചു ലിജു കൂളിപ്പാറ, എലിസബത്ത് ബെന്നി കൊല്ലം പറമ്പിൽ പ്രഥമ കേരള ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണ്ണം നേടിയ വിദർശ കെ വിനോദ് കൊച്ചാലുങ്കൽ കേരളം മുതൽ കാശ്മീർ വരെ സൈക്കിൾ യാത്ര വിജയകരമായി പൂർത്തീകരിച്ച അബിൻ അബിൻ കെ മോഹന്‍ മൂരിപാറ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.ക്ലബ്ബ് ഭാരവാഹികളായ എംഎസ് മോഹനൻ റിനേഷ് അത്തോളി ബിജു എൻ ബി മനോജ് എം എ അജയ് മോൻ കെ സി സുഭാഷ് കെ സതീഷ് ബാബു ടി പി ജമിനിഷ് സി എസ് അരുൺ കെസി എന്നിവർ സംസാരിച്ചു നേതൃത്വം നൽകി. നാട്ടുകാർ ഉൾപ്പെടെ നിരവധി ആളുകൾ സ്വാതന്ത്ര്യദിനഘോഷത്തിൽ പങ്കെടുത്തു നന്ദി അറിയിച്ചുകൊണ്ട് സെക്രട്ടറി ബിനു പിഡി സംസാരിച്ചു.



