KODANECHERYLOCAL NEWSNews

വിമല യുപി സ്കൂൾ മഞ്ഞുവയൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷദിനം ആഘോഷിച്ചു

നെല്ലിപ്പൊയിൽ :വിമല യുപി സ്കൂൾ മഞ്ഞുവയൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷദിനം സമുചിതമായി ആഘോഷിച്ചു . സ്കൂൾ മാനേജർ റവ.ഫാ ജോർജ് കറുകമാലിൽ പതാക ഉയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി.

പ്രധാനാ ധ്യാപിക ആൻസി തോമസ് സ്വാഗതം ആശംസിച്ചു. പി.ടി. എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ എം.പി. ടി .എ പ്രസിഡന്റ് ഷീന ബെന്നി സ്കൂൾ ലീഡർ അഗസ്റ്റിൻ ഫ്രാൻസിസ് അധ്യാപകരായ ജോയി ജോർജ് , സി.അൽഫോൻസ അഗസ്റ്റിൻ, ഡയസ് ജോസ് ,ഷെബീർ കെ.വി എന്നിവർ പ്രസംഗിച്ചു ദേശഭക്തിഗാനാലാപനം , കുട്ടികളുടെ വിവിധ ങ്ങളായ കലാപരിപാടികളും , മാസ് ഡ്രില്ലും , സ്വാതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച കുട്ടികളും ആഘോഷ പരിപടികൾക്ക് പകിട്ടേകി . കൂടാതെ വിപുലമായ റാലിയും നടത്തി. പരിപാടികൾക്കു ശേഷം എല്ലാവർക്കും പായസം വിതരണം ചെയ്തു. അനുപമ ജോസഫ് , സി. സ്നേഹ തോമസ്, അഖില മോൾ , ജോർലി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com