കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് യൂത്ത് വിങ്ങിന് പുതിയ ഭാരവാഹികൾ

തിരുവമ്പാടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തിരുവമ്പാടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യും2022-24വർഷത്തെഭാരവാഹികളുടെ തിരഞ്ഞെടുപ്പും തിരുവമ്പാടി വ്യാപാര ഭവനിൽ നടന്നു.കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെതോമസ്, യൂത്ത് വിംഗ് ജില്ലാ ട്രഷറർ മുർത്താസ് അലി, യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ട്രഷറർ അബ്ദുൽ ഗഫൂർ, വനിതാ വിംഗ് പ്രസിഡന്റ് വിജയമ്മ വിജയൻ എന്നിവർ പങ്കെടുത്തു,
യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് നദീർ.ടി.എ, അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സൂരജ് കൊട്ടാരം റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ എം.സന്തോഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.പുതിയഭാരവാഹികളുടെതിരഞ്ഞെടുപ്പ്സലിം രാമനാട്ടുകര, ജിജി കെതോമസ്,മുംതാസ് അലി എന്നിവർ നേതൃത്വം നൽകി.ഗിരീഷ്.വി പ്രസിഡന്റ്, അനൂപ് ജനറൽ സെക്രട്ടറി, ആൽബിൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.



