LOCAL NEWSNewsTHIRUVAMBADY

ജെ. ആർ.സി സ്കാർഫ് ധാരണം നടത്തി

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ 2022-23 അധ്യയന വർഷത്തെ ജെ.ആർ.സി കേഡറ്റുകളുടെ സ്കാർഫ്ധാരണച്ചടങ്ങ് നടത്തി.20 കേഡറ്റുകൾ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസിൽ നിന്നും സ്കാർഫ് സ്വീകരിച്ചു. ജെ.ആർ.സി കൗൺസിലർ ഷെറിൻ ബേബി പ്രതിജ്‌ഞാ വാചകം ചൊല്ലിക്കൊടുത്തു. അധ്യാപകരായ സിസ്റ്റർ ബീന കുര്യാക്കോസ്, ട്രീസ അബ്രാഹം എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com