
കോടഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കൃഷിദർശൻ എന്ന കൃഷിവകുപ്പിന്റെ പരിപാടിയുടെ ഭാഗമായി കോടഞ്ചേരി അങ്ങാടിയിൽ വിളംബര ജാഥ നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ബ്ലോക്ക് മെമ്പർ ജോബി ജോസഫ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, കർഷകർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



