KERALA NEWSNews

വീണ്ടും വീണു; രണ്ടാം ദിനവും സ്വർണവില താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. 640 രൂപയുടെ വർദ്ധനവാണ്  രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,320 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയാണ് കുറഞ്ഞത്. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച  40 രൂപയും  വെള്ളിയാഴ്ചയും  40 രൂപയും വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. 15 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
  
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില –    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില –    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു       വിപണി വില –    37,720  രൂപ
ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു         വിപണി വില –    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു         വിപണി വില –    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു         വിപണി വില –   38,120  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു       വിപണി വില –   37,800  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു          വിപണി വില-  38,040  രൂപ
ഓഗസ്റ്റ്   07- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില-   37,760  രൂപ
ഓഗസ്റ്റ്   08- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,760  രൂപ
ഓഗസ്റ്റ്   09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില –   38,360  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു      വിപണി വില –   38,080  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു       വിപണി വില –   37,880  രൂപ
ഓഗസ്റ്റ്   11- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,880  രൂപ
ഓഗസ്റ്റ്   12- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില –   38,200  രൂപ
ഓഗസ്റ്റ്   13- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില –   38,520  രൂപ
ഓഗസ്റ്റ്   14- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –   38,520  രൂപ
ഓഗസ്റ്റ്   15- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില –   38,520  രൂപ
ഓഗസ്റ്റ്   16- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു       വിപണി വില –   38,520  രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com