
തിരുവമ്പാടി :കേരള വ്യാപാരി വ്യവസായ ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ദിനത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു വ്യാപാരവൻ പരിസരത്ത് തിരുവമ്പാടിയിലെ മുതിർന്ന വ്യാപാരിയായ ആലി കടായിക്കൽ പതാക ഉയർത്തി തുടർന്ന് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ പായസവിതരണം നടത്തി. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ബൈക്ക് റാലി ജില്ലാ യൂത്ത് വിംഗ് സെക്രട്ടറി ഗിരീഷ് ഫ്ലാഗ് ഓഫ് ചെയ്തു യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് യൂണിറ്റ് ജനറൽ സെക്രട്ടറി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീജി കെ തോമസ് യൂത്ത് വിങ് പ്രസിഡന്റ് ശംസുദ്ദീൻ വനിതാവിങ് പ്രസിഡന്റ് മാർട്ടിൻ എന്നിവർ സന്നിഹിതരായിരുന്നു





