LOCAL NEWSTHIRUVAMBADY
തിരുവമ്പാടി എഫ്.എച്ച്.സി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററായി ഉയർത്തണം:
തിരുവമ്പാടി എഫ്.എച്ച്.സി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററായി ഉയർത്തണം:
മുസ്‌ലിം ലീഗ് നിവേദനം നൽകി

തിരുവമ്പാടി: മലയോര മേഖലയി ലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ തിരുവമ്പാടി കുടുംബരോഗ്യ കേന്ദ്ര ത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയി ഉയർത്തണമെന്ന് മുസ്ലിം ലീഗ് തിരുവാമ്പാടി പഞ്ചായത്ത് കമ്മറ്റി പ്രിയങ്ക ഗാന്ധി എം.പിയോട് ആവശ്യപ്പെട്ടു.ഇതിന് ആവശ്യമായ കെട്ടിട നിർമാണത്തിനും ഒരു ഓപ്പൺ ജിം ആൻഡ് പാർക്ക് നിർമ്മിക്കുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് മോയിൻ കാവുങ്ങൽ, വൈസ് പ്രസിഡന്റ്റ് കെ.എൻ.എസ് മൗലവി, അഷ്കർ ചെറിയമ്പലത്തു, ശിഹാബ് മാങ്ങാട്ടുപറമ്പിൽ എന്നിവർ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചു.



