
പുല്ലൂരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ദനർക്കും, പാലിയേറ്റീവ് രോഗികൾക്കുമായി നൽകുന്ന ഓണകിറ്റിന്റെ വിതരണോദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ ബിന്ദു ജോൺസൻ നിർവഹിച്ചു. പലവ്യഞ്ജനങ്ങളും പായസക്കുട്ടും പച്ചക്കറിയും അടങ്ങുന്നതാണ് കിറ്റ്.
ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഫാ.പോൾ മരിയ പീറ്റർ, പാലിയേറ്റീവ് കെയർ കാൺവീനർ അംബ്രോസ് ആലപ്പാട്ട് ജനറൽ ബോഡി മെമ്പർ ഗ്രേസി ചോലിക്കര, മമ്മൂട്ടി പറതൊടിയിൽ, വോളന്റീർമാരായ റൂബി ജോഷി, സിൽവി അംബ്രോസ്, അഭിഷേക്,ടോണി, അജയ് തോമസ്, അനന്തു, നിബിൻ എന്നിവർ പങ്കെടുത്തു



