
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ നടത്തുന്ന ജനക്ഷേമ യാത്രക്ക് തുടക്കമായി.യാത്രയുടെ ഭാഗമായി നടക്കുന്ന ഗ്യഹസമ്പർക്ക പരിപാടി പോലീസ് സ്റ്റേഷൻ പാണ്ടിക്കോട് ഭാഗത്ത് നിന്നുമാണ് തുടക്കം കുറിച്ചത്.വാർഡിലെ നാന്നൂറോളം വീടുകൾ വൈസ് പ്രസിഡൻ്റ് സന്ദർശിക്കും.ലത്വീഫ് ലക്കാടൻ, സിയാദ് പരിയാടത്ത്, റഫീഖ് തെങ്ങിൻചാലിൽ, ഫൈസൽ മാതംവീട്ടിൽ യൂനുസ് കുളത്താറ്റിൽ തുടങ്ങിയവർ യാത്രയെ അനുഗമിച്ചു.
അഞ്ചാണ്ടിൻ്റെ ജനമനസ്സറിഞ്ഞ വികസന സാക്ഷ്യം എന്ന സന്ദേശം ഉയർത്തി പിടിച്ചാണ് പരിപാടി നടക്കുന്നത്.
ഒക്ടോബർ 27 മുതൽ നവംബർ 11 വരെ നടക്കുന്ന ജനക്ഷേമയാത്രയുടെ ഭാഗമായി ഗൃഹസമ്പർക്ക പരിപാടി,ജനസൗഹുദ സദസ്സ്,വികസമുദ്ര സമർപ്പണം, കാരുണ്യ സ്പർശം പദ്ധതി, കുടുംബശ്രീക്കൊപ്പം,, അങ്കണവാടി കുട്ടികൾക്ക് അനുമോദനം,വികസന സെൽഫി എന്നീ പരിപാടികൾ നടക്കും.
ജനക്ഷേമ യാത്രയുടെ ഭാഗമായി പഞ്ചായത്ത് തല അങ്കണവാടി കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ താഴെ തിരുവമ്പാടി അങ്കണവാടിയിലെ മുഴുവൻ കുട്ടികൾക്കും ജനക്ഷേമ യാത്രയുടെ ഭാഗമായി ഇന്ന് ഉപഹാരങ്ങൾ നൽകി. അങ്കണവാടി ഹാളിൾ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.വർക്കർ ഷാനി അദ്ധ്യക്ഷയായി. ഹെൽപ്പർ ലസിത, കുട്ടികളും അമ്മമാരും പരിപാടിയിൽ പങ്കെടുത്തു.



