
ഓമശ്ശേരി : ഓമശ്ശേരി വിദ്യാപോഷിണി എൽ.പി. സ്കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ ചാത്തമംഗലം പന്ത്രണ്ടാംമൈൽ ആയോളി നാരായണൻ നായർ (92) ചാത്തമംഗലത്തെ വസതിയിൽ നിര്യാതനായി.
ചാത്തമംഗലം ചിന്മയമിഷൻ സ്ഥാപകരിൽ ഒരാളായിരുന്നു. കെ.എസ്.എസ്.പി. യൂണിയൻ ചാത്തമംഗലം യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ദേവിയമ്മ. മക്കൾ: നിഷ (വി.എം.എച്ച്.എം. ഹൈസ്കൂൾ, ആനയാംകുന്ന്), ഹരീഷ് (നന്മണ്ട എച്ച്.എസ്.എസ്.). മരുമക്കൾ: കെ.കെ. രാമകൃഷ്ണൻ (അഡ്വ. കോഴിക്കോട് ബാർ), ശ്രീപ്രിയ (പ്രിൻസിപ്പൽ, പി.വി.എസ്. എച്ച്.എസ്.എസ്., എരഞ്ഞിക്കൽ).
സംസ്കാരം ഇന്ന് (23-08-2022- ചൊവ്വ) രാവിലെ 10:00-മണിക്ക് വീട്ടുവളപ്പിൽ.



