LOCAL NEWSNews

ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

മുക്കം : കല്ലുരുട്ടി മാടച്ചാൽ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രമടയൻ ദിവാകരൻ കൊടി ഉയർത്തി. വിവിധ ദേശങ്ങളിൽനിന്നുള്ള കാഴ്ചവരവുകൾ ചടങ്ങ് ഭക്തിസാന്ദ്രമാക്കി. എല്ലാദിവസങ്ങളിലും ഗണപതിഹോമവും വിശേഷാൽപൂജയും പയംകുറ്റിയും ഉച്ചയ്ക്കും രാത്രിയും അന്നദാനവുമുണ്ടാകും.

രാത്രി ഏഴരയ്ക്ക് വിവിധ കലാപരിപാടികൾ, അഞ്ചിന് താലപ്പൊലി, വെള്ളാട്ട്, ഗുരുവെള്ളാട്ട്, ഇളംകോലം, അവസാനദിവസമായ ആറിന് പുലർച്ചെ നാലുമണിമുതൽ 11 മണിവരെ വെള്ളാട്ടും തിരുവപ്പനയും ഉണ്ടായിരിക്കും. പ്രസിഡന്റ് ഷിജു എടക്കോട്ട്, ഷിബിൻ എടക്കോട്ട്, ഡിനോജ് പൊയിലിങ്ങൽ, മനോജ് പൂക്കളക്കണ്ടി, ഉഷാകുമാരി എടക്കോട്ട്, ലിനി അനിൽകുമാർ, രമ്യ വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി

ഡിസംബർ3️⃣1️⃣ ശനിയാഴ്ച്ച മാതൃസമിതി മാടച്ചാലും രാജൻ കല്ലുരുട്ടിയും ചേർന്ന് നയിക്കുന്ന നൃത്ത സംഗീതവിരുന്നും ,

ജനുവരി1️⃣ ഞായറാഴ്ച്ച പ്രതിഭാ നെല്ലിക്കാപ്പൊയിൽ അവതരിപ്പിക്കുന്ന കലാസന്ധ്യയും, *

ജനുവരി2️⃣ തിങ്കളാഴ്ച്ച ബ്രദേഴ്സ് മല്ലശ്ശേരിയുടെ സ്പോൺസർഷിപ്പിൽ മൂൺലൈറ്റ് കാലിക്കറ്റ് അവതരിപ്പിക്കുന്ന സൗണ്ട് മാജിക്കും,

ജനുവരി3️⃣ ചൊവ്വാഴ്ച്ച മാതൃസമിതി മാടച്ചാൽ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും,

ജനുവരി4️⃣ ബുധനാഴ്ച്ച സോൾജിയേഴ്സ് മാടച്ചാലിന്റെ സ്പോൺസർഷിപ്പിൽ മിനിസ്ക്രീൻ താരം വിന്നി സുമിത്രൻ നയിക്കുന്ന ചിരി മഹോത്സവവും അരങ്ങേറുന്നതാണ്. ഉത്സവത്തിന്റെ പ്രധാന ആഘോഷ ദിവസമായ ജനുവരി അഞ്ചിന് പയംകുറ്റി,വെള്ളാട്ട്,മുത്തപ്പനെ മലയിറക്കല്‍, ദീപാരാധന തുടങ്ങിയവയോടൊപ്പം പെരുവേല്‍ ശ്രീ വൈകുണ്ഡ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന താലപ്പൊലിയും ഗുരുവെള്ളാട്ടും ഇളങ്കോലും ഉണ്ടാകുന്നതാണ്. ഉത്സവത്തിന്റെ അവസാനദിവസമായ ജനുവരി 6 വെള്ളിയാഴ്ച്ച തിരുവപ്പന വെള്ളാട്ടോട് കൂടി തിരശീല വീഴും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com