KOODARANCHINews

സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിർമ്മാണ പ്രവൃത്തി ഉൽഘാടനം നടത്തി

കൂടരഞ്ഞി:കാർഷിക വിള വൈവിധ്യം കൊണ്ട് സമ്പന്നമായ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൃഷിയിടങ്ങൾ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മുക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉൽഘാടനം പൂവാറൻതോട് കാടോത്തിക്കുന്ന് വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. ജമീല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചർ, വി. എസ്. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജറീന റോയ്, ഷീന ബിജു, കൃഷി ഉദ്യോഗസ്ഥർ, അസി. എഞ്ചിനീയർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജിജി കട്ടക്കയം  വനം സംരക്ഷണ സമിതി ഭാരവാഹി ശശി മുണ്ടട്ടു നിരപേൽ, അംഗങ്ങൾ പ്രദേശ വാസികളായ കർഷകർ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com