KERALA NEWSKOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിയന്ത്രണം വിട്ട് കാർ താഴ്ചയിലേക്ക് മറിഞ്ഞു; തുടർ അപകടങ്ങളിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ.

കൂടരഞ്ഞി : കക്കാടംപൊയിൽ – കൂടരഞ്ഞി റോഡിലെ പീടികപ്പാറ വളവിൽ വീണ്ടും വാഹനാപകടം. കഴിഞ്ഞ ദിവസം രാത്രി കക്കാടംപൊയിലിൽ നിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന കാർ പീടികപ്പാറ ക്രിസ്ത്യൻ പള്ളിക്ക് മുകളിലെ അപകടഭീഷണി നിറഞ്ഞ വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു.പറമ്പിൽ ബസാർ സ്വദേശികളായ യാത്രക്കാർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.അപകടം നടന്ന ഭാഗം ഏറെക്കാലമായി വാഹനയാത്രികർക്ക് ഭീഷണിയായി തുടരുകയാണ്. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം ഇതേ പ്രദേശത്ത് മൂന്ന് വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുത്തനെയുള്ള ഇറക്കവും അപകടകരമായ എസ്-വളവുകളും കാരണം നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങളാണ് തുടർച്ചയായി അപകടത്തിൽപ്പെടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

തുടർച്ചയായി അപകടങ്ങൾ ഉണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. റോഡിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനായി മുന്നറിയിപ്പ് ബോർഡുകൾ, ദിശാസൂചനാ ഫലകങ്ങൾ, സംരക്ഷണ കൈവരികൾ എന്നിവ അടിയന്തരമായി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് സ്ഥിരമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com