
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി. സ്കൂളിൽ രക്ഷിതാക്കളുടേയും, അധ്യാപകരുടേയും സഹകരണത്തോടെ വിപുലമായ ഓണപ്പരിപാടികൾ നടത്തി. രക്ഷിതാക്കൾക്കും, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി അത്തപൂക്കളം, ചാക്കിൽച്ചാട്ടം, സ്‌പൂൺ റെയ്‌സ്, മലയാളി മങ്ക, കേരള ശ്രീമാൻ, കസേര കളി, സുന്ദരിക്ക് പൊട്ട് തൊടൽ ബോൾ പാസിംങ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു, സമ്മാനാർഹരെ സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ ആദരിച്ചു ചടങ്ങിൽ സ്കൂൾ മാനേജർ, Fr. അഗസ്റ്റിൻ പട്ടാണിയിൽ, പ്രഥമ പ്രധാന അധ്യാപകൻ,പൂർവ അധ്യാപകർ, PTA ഭാരവാഹികൾ, സന്നദ്ധ സംഘടനാ നേതാക്കൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.



