
മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ കീഴിൽ ഓണക്കിറ്റ് വിതരണവും സന്നദ്ധപ്രവർത്തകരെ ആദരിക്കുകയും ചെയ്തു. നോർത്ത് കാരശ്ശേരി വനിതാ സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രൊഫൈൽ ഗ്രൂപ്പ് എംഡി ഹബീബ് റഹ്മാൻ മുഖ്യാതിഥിയായിരുന്നു.
മുക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്റർ കഴിഞ്ഞ മൂന്നര വർഷമായി മുക്കവും പരിസരപ്രദേശങ്ങളിലും ചാരിറ്റിയുടെ വേറിട്ട ഒരു പ്രവർത്തനവുമായി മുന്നോട്ടു പോകുന്നു. മുക്കത്തെ പഴയകാല ടാക്സി ഡ്രൈവർമാരുടെ ഒരു കൂട്ടായ്മയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. സന്നദ്ധ പ്രവർത്തകൻ ചാലിൽ മൊയ്തീൻകുട്ടിയെ പ്രൊഫൈൽ ഗ്രൂപ്പ് എംഡി ഹബീബ് റഹ്മാനും ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ് ജേതാവ് അബിൻ നെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷും ചേർന്ന് ആദരിച്ചു. മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്റർ പ്രസിഡണ്ട് ഷിബു കല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി സുൽഫിക്കർ സ്വാഗതവും മൊയ്തീൻകുട്ടി ചാലിൽ അബിൻ എന്നിവർ ആശംസകളും മുനീർ പനങ്ങാടൻ നന്ദിയും പറഞ്ഞു.



