KOODARANCHINews

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി:മഴക്കാറു മാറി മാനം തെളിഞ്ഞു. പ്രത്യാശയുടെ വെളിച്ചമാണ് എങ്ങും. പഞ്ഞമാസം കടന്ന് പുതുനാമ്പുകള്‍ മുളച്ചുതുടങ്ങി. ചിങ്ങത്തില്‍ പൊന്നോണത്തിനായി പൂക്കള്‍ വിരിയുമ്പോള്‍ കൃഷിയിടങ്ങളില്‍ കര്‍ഷകന്‍റെ അധ്വാനം വിളയും. കാലം തെറ്റി കലിതുള്ളിയ മഴ ഇടയ്ക്ക്  പേടിപ്പെടുത്തി. അതുകൊണ്ട് കൃഷി അല്‍പമൊന്ന് താമസിച്ചു. കാലാവസ്ഥയാണ് ഇന്ന് കര്‍ഷകന് വിലയിടുന്നത്. മഴ അനുകൂലമായി നിന്ന സ്ഥലങ്ങളില്‍ ഓണത്തിന് വിളവെടുക്കും…

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയും അതിൻ കീഴിലുള്ള മൈക്രോ യൂണിറ്റ് സംരഭകരും ചേർന്ന് നടത്തുന്ന ഓണച്ചന്ത 2K22 കൂടരഞ്ഞി ബസ് സ്റ്റാന്റ് പരിസരത്ത് 05/09/22 ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആദർശ് ജോസഫ് ഉദ്ഘാനം ചെയ്തു. ചടങ്ങിൽ കുടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപെഴ്സൺമാർരായ. ജോസ് തോമസ്, വി എസ്, രവീന്ദ്രൻ, അംഗങ്ങൾആയ എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, പഞ്ചായത്ത് സെക്രട്ടറി,അൻസു, അസി.സെക്രട്ടറി,അജിത്, CDS ചെയർപെഴ്സൺ ശ്രീജമോൾ, ഉൾപ്പെടെയുള്ള അംഗങ്ങൾ, പഞ്ചായത്തിലെ മറ്റു വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.വിപണിയിലെ പച്ചക്കറിയുടെ വിലയേക്കാളും കുറഞ്ഞ നിരക്കിൽ വിഷരഹിത പച്ചക്കറികൾ പരമാവധി ജനങ്ങൾക്ക് പ്രയോജനപ്രദമായി ജനങ്ങളിലെത്തിക്കാനും അതുവഴി പൊതു മാർക്കറ്റിലെ വിലകൾ നിയന്ത്രിക്കാനാവുമെന്നും ഗ്രാമ പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com