
തിരുവമ്പാടി : എസ്.എൻ.ഡി.പി. യോഗം തിരുവമ്പാടി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഇന്ന് വിവിധ പരിപാടികളോടെ നടക്കും.
യൂണിയനിൽപ്പെട്ട 40 ശാഖാ യോഗങ്ങളിലെ ശ്രീനാരായണീയർ അണിനിരക്കുന്ന വർണാഭമായ ഘോഷയാത്ര വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് നഗരം വലംവെച്ച് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ സമാപിക്കും.സമ്മേളനം മുൻ യോഗം കൗൺസിലർ ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനംചെയ്യും



