KARASSERYNews

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അന്യംനിന്ന ചരിത്രം രേഖപ്പെടുത്താൻ നടപടി വേണം:ലിന്റോ ജോസഫ് എം.എൽ.എ


കാരശ്ശേരി: സ്വാതന്ത്ര്യ സമര പോരാട്ടവുമായി ബന്ധപ്പെട്ട അന്യം നിന്ന് പോയ ചരിത്രം രേഖപ്പെടുത്താൻ നടപടിയുണ്ടാവേണ്ടതുണ്ടെന്ന് തിരുവമ്പാടി എം.എ.ൽഎ ലിന്റോ ജോസഫ് പറഞ്ഞു. കാരശ്ശേരിയിലെ പുരാതന തറവാടായ പാറതരിപ്പയിൽ കുടുംബാംഗങ്ങളുടെ പ്രഥമ കുടുംബ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സ്വാതന്ത്ര്യ സമര പോരാട്ടത്തെ തുടർന്ന് ശിഥിലമാക്കപ്പെട്ട പാറ തരിപ്പയിൽ കുടുംബത്തിന്റെ ധീരോദാത്തമായ ചരിത്രം പുതുതലമുറക്ക് പകരാൻ ചരിത്രം രേഖപ്പെടുത്തുക മാത്രമേ പോം വഴിയുള്ളൂവെന്നും അദ്ധേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.ടി.സി.മുഹമ്മദ് അധ്യക്ഷം വഹിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത മുഖ്യപ്രഭാഷണം നടത്തി. വൈസ്.പ്രസിഡന്റ് എടത്തിൽ ആമിന വിവിധ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. വാർഡ് മെമ്പർ റുഖിയ്യ റഹീം അനുമോദന പ്രസംഗം നടത്തി. കുടുംബ സംഗമം കമ്മിറ്റി സെക്രട്ടരി സലാം തരിപ്പയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കരീം കാരശ്ശേരി കുടുംബ വിവരണം നടത്തി.


മത പണ്ഡിതൻ അബൂൽ ഖൈർ വിശിഷ്ട പ്രഭാഷണം നടത്തി.
വൈസ് ചെയർമാൻ പി.ടി. അഹ്മദ്, തോട്ടത്തിൽ അബ്ദു റഹിമാൻ, മേലേ പൊയിലിൽ അബൂറഹിമാൻ,യു. സി.മുഹമ്മദ്, മജീദ് കൂളിമാട്, കെ.പി.മുഹമ്മദ് മാസ്റ്റർ, പാറ ചക്കിങ്ങൽ ഉസ്മാൻ, കളത്തിങ്ങൽ ബീരാൻ, മേച്ചേരി ഇസ്മായിൽ, പി.യു. മുഹമ്മദ്, മുട്ടാത്ത് ബാപ്പു. പി.ടി. മോയിൻ കുട്ടി, പി.ടി. ഷരീഫ് മാസ്റ്റർ, കെ.ഷറഫുന്നിസ, പാറസി മുഹമ്മദ് മാസ്റ്റർ പി.പി. ഖാസിം തുടങ്ങിയവർ ആശംസകളർപ്പിച്ചു.
പ്രാദേശിക ചരിത്രകാരൻ ജി. അബ്ദുൽ അക്ബർ സ്വാതന്ത്ര്യ സമരത്തിൽ പാറതരിപ്പയിൽ കുടുംബത്തിനുള്ള പങ്കിനെപ്പറ്റി സംസാരിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ പി ടി. അഹ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും പി.ടി.ഉസ്മാൻ കോയ നന്ദിയും പറഞ്ഞു.


രാവിലെ 9 മണിക്ക് കാരശ്ശേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖത്തീബ് മുഹമ്മദ്‌ ബാപ്പു മുസ്ല്യാരുടെ നേതൃത്വത്തിൽ മരണമടഞ കുടുബാംഗങ്ങൾക്കായി നടത്തിയ പ്രാർത്ഥനക്ക് ശേഷമാണ് പൊതുപരിപാടി തുടങ്ങിയത്.
ഉമ്മാത്ത ക്കുട്ടി, കദീസ ബീരാൻ, തരിപ്പയിൽ മമ്മദ്, പള്ളിക്കുട്ടി, താഴെ പൊയിലിൽ കദീസ തുടങ്ങിയ കുടുംബത്തിലെ പ്രായമായവരെ ചടങ്ങിൽ ആദരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പരേതരായ പി.ടി.മുഹമ്മദ് മാസ്റ്റർ, പി.ടി. ഉമ്മാച്ച, എന്നിവരെയും മുതിർന്ന രാഷ്ട്രീയക്കാരൻ പി.ടി.സി.മുഹമ്മദ്, പി.ടി. ആമിന, മജീദ് കൂളിമാട്, പി.ടി.അബൂറഹിമാൻ മാസ്റ്റർ, പി.ടി.ഉസ്മാൻ കോയ, കെ.ഷറഫുനിസ, ഡോ. ടി.പി. റാഷിദ്, പി.ടി. സുബുല, പി.ടി.മുഹ്‌സിന, തുടങ്ങിയവർക്കും എം.എൽ.എ. ലിന്റൊ ജോസഫ് ഉപഹാരം നൽകി. സംഗമം വിജയിപ്പിക്കാൻ മുൻകയ്യെടുത്ത സലാം തരിപ്പയിൽ, പി. ടി.സിദീഖ്, പി.ടി. അംജദ് ഖാൻ, തുടങ്ങിയവരെ എം.എൽ.എ. പൊന്നാടയണിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com