KERALA NEWSNews

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന്  ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്‍റെ ഇപ്പോഴത്തെ വിപണി വില 37120രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നിരുന്നു. തുടർന്ന് നാല് ദിവസമായി സ്വർണവില മാറിയിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3835 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

  • സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
     സെപ്റ്റംബർ 01 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില –   37200  രൂപ
    സെപ്റ്റംബർ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില –   37120  രൂപ
    സെപ്റ്റംബർ 03 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില –   37320  രൂപ
    സെപ്റ്റംബർ 04 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37320  രൂപ
    സെപ്റ്റംബർ 05 – ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില –   37400  രൂപ
    സെപ്റ്റംബർ 06 – ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില –   37520  രൂപ
    സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില –   37120  രൂപ
    സെപ്റ്റംബർ 08 – ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില –   37320  രൂപ
    സെപ്റ്റംബർ 09 – ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില –   37400  രൂപ
    സെപ്റ്റംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37400  രൂപ
    സെപ്റ്റംബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37400  രൂപ
    സെപ്റ്റംബർ 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37400  രൂപ
    സെപ്റ്റംബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37400  രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com