
തിരുവമ്പാടി: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ മരക്കാട്ടുപുറം കൽപ്പകശ്ശേരി അമ്പലത്തിന് മുമ്പിലായുള്ള കുഴി ചെറു വാഹനങ്ങൾക്ക് വിനയാകുന്നു.
മരക്കാട്ടുപുറത്തുള്ള രണ്ട് വളവുകൾക്കിടയിലാണ് പെട്ടെന്ന് കാണാൻ പറ്റാത്ത രീതിയിലുള്ള കുഴി രൂപപ്പെട്ടത്. രാത്രികാലങ്ങളിലും മഴവെള്ളം നിറഞ്ഞുനിൽക്കുന്ന സമയങ്ങളിലും കുഴി ഉള്ളതായി കാണാൻ സാധിക്കില്ല.
വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ പെട്ടെന്ന് കുഴി ശ്രദ്ധയിൽ പെടുമ്പോൾ വാഹനം വെട്ടി തിരിച്ച് മറുവശത്തു കൂടെ പോകുമ്പോൾ അപകടം വരാൻ സാധ്യത കൂടുതലാണ്.



